Latestകണ്ണൂര്‍

ഇലക്‌ട്രിക്കല്‍ വയര്‍മാൻ പ്രായോഗിക പരീക്ഷ 17, 18, 19 തീയ്യതികളിൽ

കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തുന്ന ഇലക്‌ട്രിക്കല്‍ വയർമാൻ പരീക്ഷയോടനുബന്ധിച്ചുള്ള പ്രായോഗിക പരീക്ഷ ആഗസ്ത് 17, 18, 19 തീയ്യതികളിലായി കണ്ണൂർ തോട്ടട ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ വെച്ച്‌ നടത്തും.

അപേക്ഷകർക്ക് തങ്ങളുടെ സംരക്ഷ പ്രൊഫൈലില്‍ നിന്നും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കാത്തപക്ഷം ലൈസൻസിംഗ് ബോർഡുമായി ബന്ധപ്പെടണം.

സംരക്ഷ വെബ്സൈറ്റ് : https://samraksha.ceikerala.gov.in

ലൈസൻസിംഗ് ബോർഡ് ഓഫീസ്, ഫോണ്‍: 0471 2339233. ജില്ല ഓഫീസ്, കണ്ണൂർ, ഫോണ്‍: 04972 999201.