Latestകേരളം

മദ്യപാനത്തിനിടെ തർക്കം; കണ്ണൂർ പേരാവൂരില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: പേരാവൂരില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു. പാമ്പാളിയിലാണ് സംഭവം. അൻസർ, അരുണ്‍, അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ പരിക്കേറ്റ അൻസറിന്റെ നില ഗുരുതരമായി തുടരുന്നു.

ബുധനാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം നടന്നത്. കല്യാണ വീട്ടില്‍ വെച്ച്‌ മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

തർക്കത്തിന് പിന്നാലെ അയല്‍വാസി മൂവരെയും ആയുധം ഉപയോഗിച്ച്‌ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

വെട്ടേറ്റ അരുണ്‍, അഭിജിത്ത് എന്നിവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, ഗുരുതരമായി പരിക്കേറ്റ അൻസറിനെ കണ്ണൂർ ബേബി മെമ്മോറിയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ പേരാവൂർ പോലീസ് അന്വേഷണം ആരംഭിച്ചു.