Latestകേരളം

കൊച്ചിയിൽ വീണ്ടും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; കടവന്ത്ര പൊലീസ് കേസെടുത്തു

കൊച്ചി: തൃക്കാക്കര ഭാരത മാതാ കോളേജിലെ മോര്‍ഫിങ് കേസിന് പിന്നാലെ കൊച്ചിയില്‍ വീണ്ടും മോര്‍ഫിംഗ് പരാതി. വാഴക്കുളം സ്വദേശിയായ യുവതിയുടെ ചിത്രങ്ങള്‍ ഇവരുടെ ബന്ധു ടെലഗ്രാം ഗ്രൂപ്പുകളില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായാണ് പരാതി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളും ബന്ധുവിന്റെ കയ്യിലുള്ള ചിത്രങ്ങളുമാണ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. സംഭവത്തില്‍ കടവന്ത്ര പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും യുവതിയുടെ ബന്ധുവിനെ ഉടന്‍ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ വാഴക്കുളം സ്വദേശിയായ യുവതി പരാതി നല്‍കിയത്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും ബന്ധുവിന്റെ കൈവശമുള്ള ചിത്രങ്ങളും മോര്‍ഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പടെയാണ് പരാതി നല്‍കിയിരിക്കുന്നത്. കുറച്ച് കാലമായി കൊച്ചി നഗരത്തില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു യുവതി.

എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളേജില്‍ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ മറ്റൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന