കേരളം

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്ത് അന്തരിച്ചു

കൊച്ചി: മലയാള മനോരമ കൊച്ചി യൂണിറ്റ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ജിജാ ജോണ്‍ പുത്തേഴത്ത് അന്തരിച്ചു. 54 വയസായിരുന്നു. നിരവധി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ പുറത്തുകൊണ്ടുവന്ന ജിജോയ്ക്ക് 2015ലെ രാംനാഥ് ഗോയങ്ക പുരസ്‌കാരം, മലയാള മനോരമയിലെ പത്രപ്രവര്‍ത്തന മികവിനുള്ള 2020ലെ ചീഫ് എഡിറ്റേഴ്‌സ് ഗോള്‍ഡ് മെഡല്‍ എന്നിവ ലഭിച്ചിട്ടുണ്ട്.

ദേശീയ ശ്രദ്ധയാകര്‍ഷിച്ച 700കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് പുറത്ത് കൊണ്ടുവന്നതും ജിജോയാണ്. കേരള പ്രസ് അക്കാദമിയില്‍ നിന്നും ജേണലിസം പൂര്‍ത്തിയാക്കിയ അദ്ദേഹം പിന്നാലെ മനോരമയില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. പറവൂര്‍ ഗോതുരുത്ത് പുത്തേഴത്ത് കുടുംബാംഗമാണ്. കൊച്ചി ‘സര്‍വശിക്ഷ കേരള’ത്തില്‍ അധ്യാപികയായ രമ്യ ജോസഫാണ് ഭാര്യ. അനന്യ ജിജോ, ജൊഹാന്‍ ജോസഫ് ജിജോ എന്നിവരാണ് മക്കള്‍.