മുന്‍ ഡല്‍ഹി ചീഫ് സെക്രട്ടറി രാകേഷ് മേത്തയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ന്യൂഡൽഹി: മുന്‍ ഡല്‍ഹി ചീഫ് സെക്രട്ടറി രാകേഷ് മേത്തയെ(74)ഡല്‍ഹിയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സെപ്തംബര്‍ 6-ന് നോയിഡ സെക്ടര്‍ 82-ലെ വീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആരോഗ്യപരവും മാനസികവുമായ പ്രശ്നങ്ങളാണ് തന്റെ തീരുമാനത്തിന് കാരണമെന്ന് വ്യക്തമാക്കുന്ന കുറിപ്പും പൊലീസ് മരണസ്ഥലത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.
1975 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു രാകേഷ് മേത്ത, മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ ഭരണകാലത്ത് വിവിധ ചുമതലകള്‍ ഇദ്ദേഹം വഹിച്ചിട്ടുണ്ട്. ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് കമ്മീഷണറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2007 മുതല്‍ മൂന്ന് വര്‍ഷത്തിലേറെ ഡല്‍ഹി ചീഫ് സെക്രട്ടറിയായി ചുമതല വഹിച്ചിട്ടുണ്ട്.
