Latestകേരളം

17കാരൻ പ്രതിയായ ചേരാനല്ലൂർ വാഹനാപകടം; പിതാവായ ജഡ്ജിയെ പ്രതിചേർത്തു

കൊച്ചി : 17കാരൻ പ്രതിയായ ചേരാനല്ലൂർ വാഹനാപകടം, ജഡ്ജിയെ പ്രതിചേർത്തു. 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയുടെ പേരിലാണ് അപകടമുണ്ടാക്കിയ ബെന്‍സ് കാര്‍. ജഡ്ജിയോട് വിശദീകരണം തേടി ഹൈക്കോടതി മെമോ നൽകി. 17കാരന്റെ ജാമ്യം റദ്ദാക്കാൻ ജില്ലാ കോടതിയിൽ അപേക്ഷ നൽകുമെന്നുെം വിവരമുണ്ട്.

മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ ജഡ്ജിയുടെ മകനായ പതിനേഴുകാരൻ അമിതവേഗത്തിൽ ഓടിച്ച ആഡംബര കാറിടിച്ച്‌ സ്‌കൂട്ടർ യാത്രികനായ മാഞ്ഞാലി പുത്തൻപറന്പിൽ വീട്ടിൽ ജയബാലകൃഷ്‌ണൻ (55) ആണ്‌ മരിച്ചത്‌. കെഎൽ 46 എഫ്‌ 0333 നമ്പർ ബെൻസ്‌ കാറോടിച്ച പതിനേഴുകാരനെ കസ്റ്റഡിയിലെടുത്തശേഷം ആദ്യം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു.

അപകടത്തിനുശേഷം നിസാര വകുപ്പുകൾ ചുമത്തിയാണ്‌ പ്രതിക്കെതിരെ പൊലീസ്‌ കേസെടുത്തിരുന്നത്‌. പ്രതിയെ സംരക്ഷിക്കുന്ന പൊലീസ്‌ നടപടിക്കെതിരെ പ്രതിഷേധം ശക്തമായതോടെ വീണ്ടും കസ്റ്റഡിയിൽ എടുത്ത് ജുവനൈൽ ജസ്റ്റിസ്‌ ബോർഡിന്‌ മുന്നിൽ ഹാജരാക്കിയ ശേഷം വീണ്ടും ജാമ്യത്തിൽ വിടുകയായിരുന്നു.