Latestകേരളം

സിഗ്നൽ അറ്റകുറ്റപ്പണി: വന്ദേഭാരത് തൃശൂർ വരെ, ചില ട്രെയിനുകൾ റദ്ദാക്കി

കൊച്ചി: കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ സംവിധാനത്തിലെ അറ്റകുറ്റപ്പണികൾ മൂലം വിവിധ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ചില ട്രെയിനുകളുടെ സർവീസുകൾ ഭാ​ഗീകമായി റദ്ദാക്കി. ചില ട്രെയിനുകൾ വൈകും.

ഭാഗികമായി റദ്ദാക്കിയ സർവീസുകൾ

ട്രെയിൻ നമ്പർ 26651 – കെഎസ്ആർ ബംഗളൂരു – എറണാകുളം ജങ്ഷൻ വന്ദേഭാരത് എക്സ്പ്രസ്സ്

കെ എസ് ആർ ബംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന വന്ദേഭാരത് എക്സ്പ്രസ്സ് തൃശൂരിൽ സർവീസ് അവസാനിപ്പിക്കും. തൃശൂരും എറണാകുളത്തിനും ഇടയിൽ സർവീസ് ഉണ്ടായിരിക്കില്ല.

ട്രെയിൻ നമ്പർ 26652 – എറണാകുളം ജങ്ഷൻ – കെ എസ് ആർ ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ്സ്

എറണാകുളം ജങ്ഷനിൽ നിന്ന് ഇന്ന് പുറപ്പെടേണ്ട വന്ദേഭാരത് എക്സ്പ്രസ്സ് തൃശൂരിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുക (വൈകിട്ട് 3:20-ന്). എറണാകുളം ജങ്ഷനും തൃശൂരിനും ഇടയിലുള്ള സർവീസ് റദ്ദാക്കി.

സമയം പുനഃക്രമീകരിച്ചവ

ട്രെയിൻ നമ്പർ 12617 – എറണാകുളം ജങ്ഷൻ – ഹസ്രത്ത് നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്

ഉച്ചയ്ക്ക് 13.25ന് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെടേണ്ട ഈ ട്രെയിൻ 1 മണിക്കൂർ 30 മിനിറ്റ് വൈകി വൈകീട്ട് 02.55ന് മാത്രമേ പുറപ്പെടുകയുള്ളൂ.

Advertisement

വൈകി ഓടുന്ന ട്രെയിനുകൾ

16649 – മംഗളൂരു – കന്യാകുമാരി പരശുറാം എക്സ്പ്രസ്സ്: 1 മണിക്കൂർ 15 മിനിറ്റ്

16346 – തിരുവനന്തപുരം – ലോകമാന്യ തിലക് ടെർമിനസ് നേത്രാവതി എക്സ്പ്രസ്സ്: 1 മണിക്കൂർ 20 മിനിറ്റ്

22642 – ഷാലിമാർ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ്: 50 മിനിറ്റ്

20924 – ഗാന്ധിധാം – തിരുനെൽവേലി എക്സ്പ്രസ്സ്: 45 മിനിറ്റ്

19577 – തിരുനെൽവേലി – ജാംനഗർ എക്സ്പ്രസ്സ്: 40 മിനിറ്റ്

22504 – ദിബ്രൂഗഡ് – കന്യാകുമാരി വിവേക് എക്സ്പ്രസ്സ്: 25 മിനിറ്റ്

12201 – ലോകമാന്യ തിലക് ടെർമിനസ് – തിരുവനന്തപുരം നോർത്ത് ഗരീബ് രഥ് എക്സ്പ്രസ്സ്: 25 മിനിറ്റ്

56317 – ഗുരുവായൂർ – എറണാകുളം പാസഞ്ചർ: 15 മിനിറ്റ്