ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് വ്യാഴാഴ്ച മുതല്‍
ശബരിമല: ഈ വര്‍ഷത്തെ ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് വ്യാഴാഴ്ച മുതല്‍. സ്‌പോട്ട് ബുക്കിങ് ഉള്‍പ്പടെ ദിവസം പരമാവധി 80,00 ബുക്കിങ് ആണ് ഉള്ളത്. ഇന്ന് ചേര്‍ന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തിന്റെതാണ് തീരുമാനം.
എരുമേലി കാനനപാത വഴി 3000 ഭക്തർക്ക് ദിവസവും ഓൺലൈൻ ടിക്കറ്റ് ലഭിക്കും. വണ്ടിപ്പെരിയാർ- സത്രം പാത വഴിയുള്ള ഓൺലൈൻ ബുക്കിങ് ദിവസേന 3000 ആണ്. ഇത് കൂടാതെ നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ റിയൽ ടൈം സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങളും ഉണ്ടാവും. നിലയ്ക്കൽ റിയൽ ടൈം ബുക്കിങ് കേന്ദ്രം വഴി പ്രതിദിനം 10,000 ഭക്തർക്ക് പ്രവേശനം നൽകും. എരുമേലിയിലെയും വണ്ടിപ്പെരിയാർ സത്രത്തിലെയും റിയൽ ടൈം ബുക്കിങ് കേന്ദ്രങ്ങൾ വഴി പ്രതിദിനം 2000 വീതം ഭക്തർക്ക് പ്രവേശനം നൽകും.
ബുക്കിങ് ഒക്ടോബര്‍ 29 രാവിലെ പത്തുമണി മുതല്‍ ആരംഭിക്കും. sabarimalaonline.org എന്ന വെബ്‌സൈറ്റ് വഴിയാണ് ദര്‍ശനത്തിനായുള്ള സ്ലോട്ട് ബുക്ക് ചെയ്യേണ്ടത്. വെര്‍ച്വല്‍ ക്യൂ ബുക്കിങ് സൗജന്യമാണ്.കേരള ഹൈക്കോടതി ഉത്തരവനുസരിച്ചാണ് പമ്പയിലെ റിയൽ ടൈം സ്പോട്ട് ബുക്കിങ് കേന്ദ്രം ഒഴിവാക്കിയത്.
