Latestകേരളം

പിഎസ്‌സി പരീക്ഷാക്രമക്കേട്; രണ്ട് എഫ്‌ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാക്രമക്കേടില്‍ രണ്ട് എഫ്‌ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്. ഖാദി ബോര്‍ഡിലെ വില്ലേജ് ഓയില്‍ ഇന്‍സ്‌പെക്ടര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തുടങ്ങിയ പരീക്ഷകളിലാണ് കേസെടുത്തത്. ഖാദി ബോര്‍ഡില്‍ പിഎസ്‌സി അംഗത്തിന്റെ ബന്ധുമിനായിരുന്നു നിയമനം ലഭിച്ചത്. ഫിഷറീസ് വകുപ്പില്‍ ചോദ്യം തയ്യാറാക്കിയ കോളജിലെ വിദ്യാര്‍ഥികള്‍ക്കായിരുന്നു നിയമനം.

നാളെയാണ് പിഎസ്‌സി ചെയര്‍മാന്‍ എം ആര്‍ ബൈജു ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകുക. അതേസമയം പരീക്ഷ ക്രമക്കേടില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പിഎസ്‌സിയുടെ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും.