Latestകേരളം

ചേരാനെല്ലൂര്‍ വാഹനാപകടം: മുന്‍കൂര്‍ ജാമ്യം തേടി അഡീഷണല്‍ ജഡ്ജി

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പ്രതിയായ 17 കാരന്റെ പിതാവായ അഡീഷണല്‍ ജഡ്ജിയെ ഇന്നും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. രാവിലെ 11 ന് ചോദ്യം ചെയ്യലിനായി വീണ്ടും ഹാജരാകാന്‍ ജഡ്ജിയോട് ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ കൊച്ചിയിലെ പൊലീസ് ക്ലബ്ബില്‍ ജഡ്ജിയെ വിളിച്ചുവരുത്തിയുള്ള ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂറോളം നീണ്ടു.

അതിനൊപ്പം ആലുവ കമ്പനിപ്പടിയിലുള്ള വീട്ടില്‍ ക്രൈംബ്രാഞ്ച് വീണ്ടും പരിശോധന നടത്തുകയും ചെയ്തിരുന്നു.കൂടുതല്‍ തെളിവ് ശേഖരണം ഉള്‍പ്പെടെ നടത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതിയായ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസ് അപ്പീലില്‍ മറുപടി സമര്‍പ്പിക്കാന്‍ പ്രതിഭാഗത്തിനു കോടതി നിര്‍ദേശം നല്‍കി. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

17-കാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കാറുടമയായ ജഡ്ജിക്കെതിരേ കഴിഞ്ഞദിവസമാണ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്തയാള്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാലാണ് വാഹന ഉടമയായ പിതാവും പ്രതിയായത്.