നഴ്സിങ് വിദ്യാര്‍ഥിയെ ആശുപത്രിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം : കുണ്ടറയിലെ ആശുപത്രിയില്‍ നഴ്സിങ് വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍. മുളവന സ്വദേശി റിനോ രാജു(22)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു റിനോ.ആശുപത്രിയിലെ നിർമാണത്തിലിരിക്കുന്ന മൂന്നാം നിലയില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന റിനോ രാജൻ കുണ്ടറയിലെ ആശുപത്രിയിലേക്ക് ഇന്റേണ്‍ഷിപ്പിനായി എത്തിയതായിരുന്നു. ഫോണില്‍ ഒരു സന്ദേശം വന്നതിനു പിന്നാലെയാണ് ഇയാള്‍ കെട്ടിടത്തിന് മുകളിലേക്ക് പോയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മരണകാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
