Latestകേരളം

ബിജെപിയിൽ നിന്ന് രാജിക്കൊരുങ്ങി പത്മജ വേണുഗോപാൽ

തൃശൂര്‍: കോണ്‍ഗ്രസ് നേതൃത്വവുമായി ഉടക്കി ബിജെപിയില്‍ ചേര്‍ന്ന ദേശീയ സമിതി അംഗം പത്മജ വേണുഗോപാല്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായി സൂചന. ദേശീയ നേതൃത്വവുമായും സംസ്ഥാന പ്രസിഡന്റുമായും നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് തീരുമാനം. അടുത്ത ദിവസം രാജീവ് ചന്ദ്രശേഖരന് രാജിക്കത്ത് കൈമാറിയേക്കും എന്നാണ് വിവരം. ഇതുസംബന്ധിച്ച തീരുമാനം നാളെ ഉണ്ടായേക്കും. അതിനിടെ, പത്മജ കോൺഗ്രസിലേക്ക് മടങ്ങാനുള്ള സാധ്യതയും ചർച്ചയാകുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വവുമായി പത്മജ ചര്‍ച്ച നടത്തിയതായും വിവരമുണ്ട്.

പദവികള്‍ ആവശ്യപ്പെട്ട് പലതവണ ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയെങ്കിലും പദവികളൊന്നും ലഭിച്ചില്ല. തുടര്‍ച്ചയായ അവഗണനയാണ് പാര്‍ട്ടി വിടുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ കാരണം. പത്മജയ്‌ക്കൊപ്പം ബിജെപിയിലേക്ക് എത്തിയ ചില പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായാണ് വിവരം.