തകര്‍ന്നടിഞ്ഞ് പൊന്ന്;ഇന്നും കുറഞ്ഞു 2000ലേറെ രൂപ
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. രണ്ട് ദിവസത്തെ ഉയര്‍ച്ചയ്ക്ക് പിന്നാലെ ഒരു പവന്‍ സ്വര്‍ണത്തിന് 2360 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് ആനുപാതികമായി 295 രൂപയും കുറഞ്ഞു.
ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 91360 രൂപയായി. ഗ്രാം ഒന്നിന് 11420 രൂപയിലുമാണ് ഇന്നത്തെ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. യുഎസില്‍ അടിസ്ഥാന പലിശ നിരക്ക് കൂടാനുള്ള സാധ്യതകളും സര്‍ക്കാര്‍ ബോണ്ട് യീല്‍ഡിന്റെ കുതിപ്പും ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ ആഗോള തലത്തില്‍ തന്നെ സ്വര്‍ണത്തിന്റെ വിലയിടിവിന് കാരണമായിട്ടുണ്ട്.
