Latestകണ്ണൂര്‍

തലശ്ശേരി, കണ്ണൂർ പോക്സോ അതിവേഗ കോടതികളിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു

കണ്ണൂർ ജില്ലയിലെ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികളിലേക്ക് (POCSO) കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് തലശ്ശേരി ജില്ലാ കോടതി വിജ്ഞാപനം പുറപ്പെടുവിച്ചു. തലശ്ശേരിയിലേക്കും കണ്ണൂരിലേക്കുമായി സിവിൽ ജുഡീഷ്യറി വകുപ്പിലെ വിവിധ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകൾ 2026 ഡിസംബർ 5-ന് വൈകുന്നേരം 5 മണിക്ക് മുൻപായി ലഭിക്കണം. 

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്: 1 ഒഴിവ്; ശമ്പളം 24,590 രൂപ. 

ടൈപ്പിസ്റ്റ് / കമ്പ്യൂട്ടർ അസിസ്റ്റന്റ്: 1 ഒഴിവ്; ശമ്പളം 23,360 രൂപ. 

ഓഫീസ് അറ്റൻഡന്റ്: 3 ഒഴിവുകൾ; ശമ്പളം 20,280 രൂപ.

കോടതികളിൽ നിന്നോ, കോടതിയോട് സമാനതയുള്ള വകുപ്പുകളിൽ നിന്നോ, മറ്റ് സർക്കാർ വകുപ്പുകളിൽ നിന്നോ വിരമിച്ചവർക്കാണ് അവസരം.
കോടതികളിൽ നിന്ന് വിരമിച്ചവർക്ക് മുൻഗണന ലഭിക്കുന്നതാണ്. 

അപേക്ഷകർക്ക് 62 വയസ്സ് പൂർത്തിയാകാൻ പാടില്ല. തുടർച്ചയായ 179 ദിവസത്തേക്കോ, നിയമിക്കപ്പെടുന്ന വ്യക്തിക്ക് 62 വയസ്സ് പൂർത്തിയാകുന്നതുവരെയോ ഏതാണോ ആദ്യം വരുന്നത് അതുവരെയായിരിക്കും നിയമന കാലാവധി. അപേക്ഷകളുടെ സൂക്ഷ്മ പരിശോധന, യോഗ്യത, കൂടിക്കാഴ്ച എന്നിവയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മുൻഗണനാ പട്ടികയിൽ നിന്നാണ് നിയമനം. 
അപേക്ഷിക്കേണ്ട വിധം:

പൂർണ്ണമായ ബയോഡാറ്റ (ആധാർ കാർഡിന്റെ പകർപ്പ് ഉൾപ്പെടെ) കൂടാതെ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷയിൽ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും നിർബന്ധമായും ഉൾപ്പെടുത്തിയിരിക്കണം.
നേരിട്ടോ തപാൽ മുഖേനയോ അപേക്ഷകൾ ജില്ലാ ജഡ്ജ്, ജില്ലാ കോടതി, തലശ്ശേരി, പിൻ – 670101 എന്ന വിലാസത്തിലാണ് അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 0490-2341008 എന്ന ഫോൺ നമ്പറിലോ dctly@kerala.gov.in എന്ന ഇമെയിലിലോ ബന്ധപ്പെടാം.