Latestകണ്ണൂര്‍

സംസ്ഥാനത്ത് മിന്നലിന് സാധ്യത

കണ്ണൂർ: സംസ്ഥാനത്ത് ശനിയാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോ മീറ്റർ വേഗത്തിൽ കാറ്റിനും സാധ്യത.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ ഏഴ് മുതൽ 11 സെന്റീമീറ്റർ വരെ മഴ പെയ്തേക്കാം. ഞായറാഴ്ച തെക്കൻ ആൻഡമാന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടേക്കും.