Latestദേശീയം

മണ്ഡല പുനര്‍നിര്‍ണയ ബില്ലിന് പിന്തുണയുമായി ഡിഎംകെ; അനുകൂലിച്ച് വോട്ട് ചെയ്യും

ചെന്നൈ: മണ്ഡല പുനര്‍ നിര്‍ണയ ബില്ലിന് പിന്തുണയുമായി ഡിഎംകെ. എംകെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എംപിമാരുടെ യോഗത്തിലാണ് തീരുമാനം. എല്ലാ സംസ്ഥാനങ്ങളിലും സീറ്റുകളുടെ എണ്ണത്തില്‍ 50 ശതമാനം ഏകീകൃത വര്‍ധനവിന് ബില്‍ അനുമതി നല്‍കുന്നതിനാലാണ് തീരുമാനമെന്ന് ഡിഎംകെ എംപി എ രാജ യോഗശേഷം മാധ്യമങ്ങളോട് പറഞ്ഞു

മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച ഡിഎംകെ; ബില്‍ തമിഴ്‌നാടിന്റെ പ്രാതിനിധ്യം കുറയ്ക്കില്ലെന്നും പറഞ്ഞു. ലോക്സഭയില്‍ 22 എംപിമാരാണ് ഡിഎംകെയുള്ളത്. ഏപ്രിലില്‍ ബില്ലിനെ എതിര്‍ത്ത ഡിഎംകെയുടെ പിന്തുണ കേന്ദ്ര സര്‍ക്കാരിന് വലിയ നേട്ടമാകും. മണ്ഡല പുനര്‍നിര്‍ണയത്തിന്റെ ഭാഗമായി ലോക്‌സഭാ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചാലും തമിഴ്‌നാടിന്റെ നിലവിലെ 7.18 ശതമാനം സീറ്റ് വിഹിതം കുറയ്ക്കരുതെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നു. 1971-ലെ സെന്‍സസ് അടിസ്ഥാനമാക്കി നിശ്ചയിച്ച, സംസ്ഥാനങ്ങള്‍ക്കിടയിലെ നിലവിലെ ലോക്‌സഭാ സീറ്റ് വിഹിത അനുപാതത്തില്‍ അടുത്ത 25 വര്‍ഷത്തേക്ക് മാറ്റം വരുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.