Latestകേരളം

ഷാഫിക്ക് സപ്പോർട്ട്; കണ്ണൂരിൽ വീണ്ടും ഫ്ലക്സുകൾ

കോൺ​ഗ്രസിലെ ആഭ്യന്തര തർക്കം രൂക്ഷമാകുന്നതിനിടെ ഷാഫി പറമ്പിലിനെ അനുകൂലിച്ച് കണ്ണൂരിൽ വീണ്ടും ഫ്ലക്സ് ബോർഡ്. തളിപ്പറമ്പിൽ രണ്ടിടങ്ങളിലാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. യൂത്ത് കോൺഗ്രസിന്റെ പേരിലാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. കുപ്രചരണങ്ങൾക്കും കുടിലതന്ത്രങ്ങൾക്കും തകർക്കാൻ ആകില്ലെന്നാണ് ബോർഡിൽ പറയുന്നത്. തൃച്ചംബരത്തെ കോൺഗ്രസ് ഓഫീസിന് സമീപത്തും താലൂക്ക് ഓഫീസിൽ സമീപത്തും ആണ് ബോർഡുകൾ സ്ഥാപിച്ചത്.

തിരുവനന്തപുരത്തും ഷാഫി പറമ്പിൽ അനുകൂല ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. ‘നന്മയുള്ളവൻ നാട് നയിക്കട്ടെ’ എന്ന തലക്കെട്ടുമായി യൂത്ത് കോൺഗ്രസ് ആണ് നെടുമങ്ങാട് – മാർക്കറ്റ് ജംഗ്ഷനിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.