Latestകേരളം

മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചു: എം.വി. ഗോവിന്ദനും കെ.കെ. രാഗേഷിനുമെതിരെ പൊലീസിൽ പരാതി

കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചു, എം.വി. ഗോവിന്ദനും കെ.കെ. രാഗേഷിനുമെതിരെ പൊലീസിൽ പരാതി. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസാണ് കണ്ണൂർ ഡി.ഐ.ജിക്ക് പരാതി നൽകിയത്. നവംബർ 20-ന് കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് പൊതുയോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ‘ചോരയ്ക്ക് ചോര’ എന്ന് പ്രസംഗിച്ചതായി വ്യാജമായി പ്രചരിപ്പിച്ച് കുറ്റകൃത്യം നടത്തിയെന്ന് ആരോപിച്ച് ആണ് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് കണ്ണൂർ റേഞ്ച് ഡി.ഐ.ജിക്ക് പരാതി നൽകിയത്.