Latestകേരളം

‘കണ്ണനെ കൺനിറയെ’ കണ്ട് രാഷ്ട്രപതി

തൃശൂര്‍: ഗുരുവായൂരപ്പനെ തൊഴുത് പ്രാര്‍ത്ഥിച്ചു രാഷ്ട്രപതി ദ്രൗപതി മുര്‍മു. ദര്‍ശന സാഫല്യം നേടിയ രാഷ്ട്രപതി തന്നെ കാണാനായി കിഴക്കേ നടയിലെത്തിയ ഭക്തരുടെ സമീപമെത്തി സ്‌നേഹാഭിവാദ്യം അര്‍പ്പിച്ചാണ് മടങ്ങിയെത്.

ഇന്നലെ വൈകുന്നേരം നട തുറന്ന് ശീവേലി കഴിഞ്ഞപ്പോഴായിരുന്നു കേരള ഗവര്‍ണര്‍ ഓം പ്രകാശ് മാഥുറിനൊപ്പം രാഷ്ട്രപതിയുടെ സന്ദര്‍ശനം. മൂന്നേകാലോടെ ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ രാഷ്ട്രപതി റോഡ് മാര്‍ഗം മൂന്നരയോടെ ശ്രീവത്സം അതിഥിമന്ദിരത്തിലെത്തി. ദേവസ്വം മന്ത്രി കെ മുരളീധരന്‍, ദേവസ്വം ചെയര്‍മാന്‍ എവി ഗോപിനാഥ് തുടങ്ങിയവര്‍ ചേര്‍ന്ന് രാഷ്ട്രപതിയെയും ഗവര്‍ണറെയും സ്വീകരിച്ചു. തുടര്‍ന്ന് കെ മുരളീധരനൊപ്പമാണ് രാഷ്ട്രപതിയും മകള്‍ നിത്യശ്രീ മുര്‍മുവും ഗവര്‍ണ്ണര്‍ ഓം പ്രകാശ് മാഥുറും ഉദ്യോഗസ്ഥ സംഘവും ക്ഷേത്രത്തിലേക്ക് നടന്നെത്തിയത്.