Latestകേരളം

താമരശേരിയില്‍ നിര്‍ത്തിയിട്ട ബസ്സില്‍ 20കാരിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ടുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: താമരശേരിയില്‍ നിര്‍ത്തിയിട്ട ബസ്സില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് ബസ് ജിവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി സ്വദേശി കെകെ അനീഷ്, കൈതപ്പൊയില്‍ സ്വദേശി സജിത്ത് എന്നിവരാണ് പിടിയിലായത്.

ഏപ്രില്‍ മുതല്‍ ഇവര്‍ ഈ യുവതിയെ നിരന്തരം പീഡിപ്പിച്ചയാണ് പരാതി. പുതുപ്പാടി സ്വദേശിനിയായ യുവതിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇരുവരും യുവതിയെ നിരന്തരം പീഡിപ്പിച്ചത്. അടിവാരം- കോഴിക്കോട് റൂട്ടിലോടുന്ന ബസിലെ ഡ്രൈവറാണ് അനീഷ്. ബസിലെ ക്ലീനറാണ് മറ്റൊരു പ്രതിയായ സജിത്ത്.

യുവതിയുടെ വീടുമായി അടുത്ത ബന്ധുമള്ളവരാണ് പ്രതികളായ ഇരുവരുമെന്ന് പൊലീസ് പറയുന്നു. യുവതിയെ ഇരുവരും പീഡിപ്പിക്കുന്നത് ഏപ്രില്‍ മാത്തിലാണ്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കാറിലെത്തിയ ഇരുവരും ലഹരി നല്‍കി ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. അതിനുശേഷം നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയും അത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പല തവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. ഒടുവില്‍ യുവതിയെ നിര്‍ത്തിയിട്ട ബസ്സില്‍ വച്ചും പീഡിപ്പിക്കുകയായിരുന്നു.