മാണ്ഡ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു
ബംഗളുരു: കര്‍ണാടകയില്‍ മാണ്ഡ്യയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തില്‍ രണ്ടുമലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് മാങ്കാവ് സ്വദേശികളായ കെ ബാസല്‍ മുഹമ്മദലി, ലിഫായിന് മുഹമ്മദ് എന്നിവരാണ് മരിച്ചത്.
ബംഗളൂരു – മൈസുരു എക്സ്പ്രസ് വേയിലായിരുന്നു അപകടം.ജീപ്പ് നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു. ബംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുകയായിരുന്നു വാഹനം. ദേശീയപാതയില്‍ ലോറി പെട്ടന്ന് നിര്‍ത്തിയതോടെ തൊട്ടുപിന്നിലായി വന്ന കാര്‍ ലോറിയിലിടിക്കുകയായിരുന്നവെന്നാണ് വിവരം.
