അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു; വയോധികൻ മരിച്ചു
ആലപ്പുഴ: ഇരുമ്പ് തോട്ടികൊണ്ട് അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധികൻ മരിച്ചു. കായംകുളം കാപ്പിൽ കൃഷ്ണപുരം മണക്കാട്ട് രാജേന്ദ്രൻ (72) ആണ് മരിച്ചത്
ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം. വൈദ്യുതാഘാതമേറ്റ രാജേന്ദ്രൻ സമീപത്തുണ്ടായിരുന്ന കുളത്തിലേക്ക് വീണു. കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
