Latestകണ്ണൂര്‍

ചരക്ക് ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം

കൊട്ടിയൂർ: പാൽച്ചുരത്ത് ചരക്ക് ലോറി മരത്തിലിടിച്ച് അപകടം. ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവർ ആലപ്പുഴ സ്വദേശി ബിന്ദുലാലിനെ (54) ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിൽ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന്‌ പുറത്തെടുത്തു. വാഴാഴ്ച രാത്രി പതിനൊന്ന് മണിയോടെ ആണ് അപകടം.

വയനാട് കമ്പളക്കാട്ട് നിന്ന് മംഗളൂരുവിലേക്ക്‌ പോകുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ബോയ്സ് ടൗൺ- കൊട്ടിയൂർ ചുരം പാതയിൽ ആശ്രമം ജങ്‌ഷന് സമീപം നിയന്ത്രണം വിട്ട് ലോറി മൺതിട്ടയിൽ ഇടിച്ച ശേഷം മരത്തിൽ തങ്ങി നിൽക്കുക ആയിരുന്നു. ഡ്രൈവറുടെ കൂടെ ഉണ്ടായിരുന്ന സഹായി ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.