ബംഗളൂരുവിൽ നിന്ന് സ്പെഷ്യൽ ട്രെയിൻ
കണ്ണൂർ: ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പ്രത്യേക എക്സ്പ്രസ് ട്രെയിൻ (ട്രെയിൻ ഓൺ ഡിമാൻഡ്) സർവീസ് നടത്തും. ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് (06595/ 06596) വ്യാഴം രാത്രി 9.45ന് ബംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പകൽ 12.50ന് കണ്ണൂരിൽ എത്തും. തിരികെ വെള്ളി വൈകീട്ട് 4.10ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6ന് ബംഗളൂരുവിൽ എത്തും.
