Latestകേരളം

തൃശ്ശൂരിലെ ലോഡ്ജിൽ കയറി യുവാവിന്റെ കയ്യും കാലും തല്ലിയൊടിച്ചു; കൊട്ടേഷൻ നൽകിയത് ഭാര്യ

തൃശ്ശൂർ: ഭാര്യ നൽകിയ കൊട്ടേഷനെത്തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കുകയും ഒപ്പമുണ്ടായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത കേസിൽ അഞ്ച് പ്രതികൾ അറസ്റ്റിലായി. തമിഴ്‌നാട്ടിലെ തിരുപ്പൂർ സ്വദേശികളായ യുവാവും യുവതിയും തൃശ്ശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുന്നതിനിടെ സെപ്റ്റംബർ 22-നായിരുന്നു ക്രൂരമായ ആക്രമണം അരങ്ങേറിയത്. ഭർത്താവിനെ ആക്രമിക്കാനായി ഭാര്യ ഏർപ്പാടാക്കിയ ആറംഗ ക്വട്ടേഷൻ സംഘമാണ് കൃത്യം നടത്തിയത്

പീഡനത്തിനിരയായ യുവതി തമിഴ്‌നാട് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് സംഭവം നടന്നത് തൃശ്ശൂരിലായതിനാൽ അന്വേഷണം തൃശ്ശൂർ സിറ്റി പൊലീസിന് കൈമാറുകയുമായിരുന്നു. തൃശ്ശൂർ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷണം നടത്തിയത്.