കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; പെണ്‍കുട്ടിയുടെ പുതുക്കിയ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി
കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസില്‍ പെണ്‍കുട്ടിയുടെ പുതുക്കിയ ജനന സർട്ടിഫിക്കറ്റ് നൽകിയ മധ്യപ്രദേശ് സർക്കാർ നടപടി മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കി. 01.01.2008 എന്നത് 30.12.2009 എന്നാക്കിയാണ് പുതിയ ജനന സർട്ടിഫിക്കറ്റ് നല്‍കിയത്. പെൺകുട്ടിയുടെ പിതാവ് നൽകിയ അപേക്ഷയിലായിരുന്നു പുതിയ ജനന സർട്ടിഫിക്കറ്റ് നൽകിയത്. എന്നാൽ ഇതിൽ യുവതിക്ക് നോട്ടീസ് നൽകി വാദം കേട്ടില്ല. സ്വാഭാവിക നീതിയുടെ ലംഘനമെന്ന് കോടതി ചൂണ്ടിക്കാട്ടിയാണ് സർക്കാർ നടപടി കോടതി റദ്ദാക്കിയത്. ജനനത്തീയതി മാറ്റം വോട്ടവകാശം ഉൾപ്പെടെയുള്ള അവകാശങ്ങളെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ പെൺകുട്ടിയുടെ വാദം കൂടി കേട്ട് തീരുമാനമെടുക്കാനാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ഗജേന്ദ്ര സിംഗ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
