Latestകണ്ണൂര്‍കേരളം

പിലാത്തറയില്‍ ദുരൂഹസാഹചര്യത്തില്‍ കാർ തകർത്ത നിലയില്‍ ; വാഹനത്തിനുള്ളില്‍ രക്തക്കറയും കണ്ടെത്തി

കണ്ണൂർ : കണ്ണൂർ പിലാത്തറയില്‍ ദുരൂഹസാഹചര്യത്തില്‍ കാർ തകർത്ത നിലയില്‍ കണ്ടെത്തി.വാഹനത്തിനുള്ളില്‍ രക്തക്കറയും കണ്ടെത്തി. വസ്ത്രങ്ങള്‍ ഉള്‍പ്പെടെ കാറിനുള്ളില്‍ നിന്ന് വലിച്ചുവാരിയിട്ട നിലയിലാണ്. കാറിന്റെ ഉടമ സ്വർണ വില്‍പനക്കാരൻ അശോക് യശ്വന്ത് എന്നയാളാണെന്ന് പൊലീസ് വ്യക്തമാക്കി.

പിലാത്തറയില്‍ ഒഴിഞ്ഞ സ്ഥലത്ത് കാർ ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയത്. പ്രഭാത സവാരിക്ക് പോയവരാണ് കാർ തകർത്ത നിലയില്‍ കണ്ടെത്തിയതും പൊലീസിനെ അറിയിക്കുന്നതും. പരിയാരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

പരിശോധനയില്‍ വ്യക്തമായ കാര്യം, തലശ്ശേരിയില്‍ ഏറെനാളായി താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് ഇതെന്നാണ്. പുലർച്ചെയോടെ പയ്യന്നൂരില്‍ നിന്നും പിലാത്തറയിലേക്ക് വരുന്ന വഴിയാകാം ഈ സംഭവം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക അനുമാനം. മോഷണശ്രമം ആയിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.