Latestകേരളം

കിണര്‍ ശുചീകരണത്തിന് മേല്‍നോട്ടം വഹിക്കവെ അപകടം; ഡോക്ടര്‍ കിണറ്റില്‍ വീണു മരിച്ചു

കിണർ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വീണ് എറണാകുളം റിനൈ മെഡിസിറ്റിയിലെ മുതിർന്ന ഡോക്ടർ മരിച്ചു.ചീഫ് ഫിസിഷ്യനായ ഡോ. കെ സി ജോയ് (75) ആണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ കോലഞ്ചേരിക്ക് സമീപം തമ്മാനിമറ്റത്തായിരുന്നു സംഭവം.

തറവാട് വീടിനോട് ചേർന്നുള്ള കിണർ ശുചീകരിക്കുന്നത് മേല്‍നോട്ടം വഹിക്കുന്നതിനിടെ കാല്‍ വഴുതി ഉള്ളിലേക്ക് വീഴുകയായിരുന്നു. ആള്‍മറയില്ലാത്ത കിണറായതാണ് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്. നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് ഉടൻ തന്നെ ഇദ്ദേഹത്തെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.