വോട്ടെടുപ്പ് ദിനത്തില്‍ എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു
വോട്ടെടുപ്പ് ദിനത്തില്‍ എറണാകുളത്ത് യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. പാമ്ബാക്കുട പഞ്ചായത്ത് പത്താം ഡിവിഷൻ സ്ഥാനാർഥി സി എസ് ബാബുവാണ് മരിച്ചത്.സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. പുലർച്ചെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിറവം മര്‍ച്ചന്‍റ് അസോസിയേഷൻ പ്രസിഡന്‍റായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് സിഎസ് ബാബു.
