Latestകേരളം

സ്വർണ വില കുറഞ്ഞു,960 രൂപ കുറഞ്ഞ് 56,640 രൂപയായി.

ഗോള വിപണിയിലെ ഇടിവ് സംസ്ഥാനത്തെ സ്വർണ വിലയിലും പ്രതിഫലിച്ചു. പവന്റെ വില 960 രൂപ കുറഞ്ഞ് 56,640 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 120 രൂപ കുറഞ്ഞ് 7,080 രൂപയുമായി. ഇതോടെ രണ്ട് ദിവസത്തിനിടെ പവന്റെ വിലയിൽ 1,760 രൂപയാണ് ഇടിവുണ്ടായത്.

ഡോളർ ശക്തിയാർജിച്ചതാണ് സ്വർണത്തിന് തിരിച്ചടിയായത്. ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷത്തിന് അയവുവന്നേക്കുമെന്ന സൂചനകളും സ്വർണ വിലയെ ബാധിച്ചു.