Latestകേരളം

രാവിലെ കുറഞ്ഞ സ്വർണ വില ഉച്ചയ്ക്ക് കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ചാഞ്ചാട്ടം. ഇന്ന് രാവിലെ വില കുറഞ്ഞെങ്കിലും ഉച്ചയോടെ വിലയിൽ നേരിയ വ‌ർധനവ് ഉണ്ടായി. 22 കാരറ്റ് സ്വർണം ഒരു ​ഗ്രാമിന് 140 രൂപ കൂടി 14,155 രൂപയായി. ഒരു പവന് 1,13,240 രൂപയായി ഉയർന്നു. 18 കാരറ്റ് സ്വർണം ഗ്രാമിന് 115 രൂപ കൂടി 11,630 രൂപയായി. പവന് 93,040 രൂപയായി. 14 കാരറ്റ് സ്വർണം ഗ്രാമിന് 9,060 രൂപയായി. 90 രൂപയാണ് കൂടിയത്. പവന് 72,480 രൂപയായി. 9 കാരറ്റ് സ്വർണം ഗ്രാമിന് 55 രൂപ ഉയർന്ന് 5,840 രൂപയായി. പവന് 46,720 രൂപയായി.