ജില്ലാ സ്കൂൾ ശാസ്ത്ര ക്വിസ് മത്സരം 15-ന്
കണ്ണൂർ: ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾക്കായുള്ള കണ്ണൂർ റവന്യൂ ജില്ലാതല ശാസ്ത്ര ക്വിസ് മത്സരങ്ങൾ കണ്ണൂർ സയൻസ് പാർക്ക് കോൺഫറൻസ് ഹാളിൽ 15ന് നടക്കും.
ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരം രാവിലെ 10ന് തുടങ്ങും. രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ പൂർത്തിയാക്കണം.
ഹയർ സെക്കൻഡറി വിഭാഗം മത്സരം പകൽ 11.30ന് തുടങ്ങും. ഈ വിഭാഗത്തിലെ രജിസ്ട്രേഷൻ രാവിലെ 10.30ന് പുർത്തിയാക്കണം.
റവന്യൂ ജില്ലയിലെ വിവിധ സബ് ജില്ലകളിൽ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ വിദ്യാർഥികൾക്ക് ടീമുകളായി മത്സരത്തിൽ പങ്കെടുക്കാം.
ഫോൺ: 9961221225
