കുതിപ്പിനൊടുവില്‍ സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ഇടിവ്
സംസ്ഥാനത്ത് സ്വർണവിലയില്‍ ചെറിയ ഇടിവ് രേഖപ്പെടുത്തി. പവന് 120 രൂപ കുറഞ്ഞ് 1,14,160 രൂപയായാണ് വില കുറഞ്ഞത്.ഒരു ഗ്രാം സ്വർണത്തിന് 15 രൂപ കുറഞ്ഞ് 14,270 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 1,14,280 രൂപയായിരുന്നു.
കൂടാതെ, 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും കുറവുണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വർണം പവന് 80 രൂപ കുറഞ്ഞ് 93,800 രൂപയായും, ഗ്രാമിന് 11,725 രൂപയായും മാറിയിരിക്കുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി തുടർച്ചയായി സ്വർണവില ഉയർന്നു നിന്നതിന് ശേഷമാണ് ഇപ്പോള്‍ വിപണിയില്‍ ഈ ചെറിയ ഇടിവ് ഉണ്ടായിരിക്കുന്നത്
