Latestകേരളം

ഹൈക്കോടതി അനുമതിയോടെയാണ് അരവണ പ്ലാൻ്റിൻ്റെ ശേഷി കൂട്ടുന്നത്, വീഴ്ച ഉണ്ടായിട്ടില്ല: ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമല അരവണ വിവാദത്തിൽ ദേവസ്വംമന്ത്രി കെ. മുരളീധരനെ തള്ളി ദേവസ്വം ബോർഡ്. വിഷയത്തിൽ വീഴ്ച ഉണ്ടായിട്ടില്ല. ഹൈക്കോടതിയുടെ അനുമതിയോടെയാണ് മണ്ഡലകാലം തുടങ്ങുന്നതിന് മുൻപ് അരവണ പ്ലാൻ്റിൻ്റെ ശേഷി കൂട്ടുന്നത്.

ഏത് സമയത്ത് തുടങ്ങിയാലും പ്രവൃത്തി പൂർത്തിയാക്കാൻ ഒന്നര മാസം വേണ്ടി വരും. മണ്ഡലകാലത്തിന് സമാനമായി സ്വാമിമാർ എത്തിയതിനാലാണ് അരവണ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. അടുത്തമാസം പത്തിന് അരവണ പ്ലാൻ്റിൻ്റെ നവീകരണം പൂർത്തിയാക്കും. തീർഥാടകർക്ക് വേണ്ടത്ര അപ്പവും അരവണയും നൽകാനുള്ള കരുതലുണ്ടാവുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം നേരിട്ടതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ രംഗത്തെത്തിയിരുന്നു. നട തുറന്ന സമയത്ത് പ്ലാന്റ് ശുദ്ധീകരിക്കാൻ നിന്നതാണ് പ്രതിസന്ധിയ്ക്ക് കാരണം.