Latestകേരളം

തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ ഉയർച്ച

തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ ഉയർച്ച. ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ വർധനയോടെ 1,09,320 എന്ന നിലയിലാണുള്ളത്. ഗ്രാമിന് 45 രൂപ മുന്നേറ്റത്തോടെ 13665 രൂപ എന്ന നിലയിലുമാണ് വ്യാപാരം നടക്കുന്നത്. 24 കാരറ്റ് വിഭാഗത്തിൽ 8 ഗ്രാമിന് വില 1,19,264 ആയി ഉയർന്നപ്പോൾ 18 കാരറ്റ് സ്വർണവില ഗ്രാമിന് 37 രൂപ വർധയോടെ 11,181 രൂപയിലുമാണുള്ളത്.
24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,49,080 നിലയിലാണ് വ്യാപാരം.

ഈ മാസം ആദ്യം രേഖപ്പെടുത്തിയ 1,14,560 രൂപയാണ് ജൂണിലെ ഏറ്റവും കൂടിയ വില. ജൂണ്‍ ഒന്നു മുതല്‍ മൂന്നു വരെ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. പിന്നീട് വില പതിയെ കുറയാന്‍ ആരംഭിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിലായി പവന് 5520 രൂപ കുറഞ്ഞിരുന്നു.ബുധനാഴ്ച രണ്ടു തവണയായി 3960 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണ വിലയിലുണ്ടായത്. പിന്നാലെ വിലയിൽ തുടർച്ചയായ 2 ദിവസത്തിനുള്ളിൽ വീണ്ടും വർധന രേഖപ്പെടുത്തി.