Latestകണ്ണൂര്‍കേരളം

കൊട്ടിയൂരിൽ വൻ തീർത്ഥാടക തിരക്ക്

ഇരിട്ടി: അക്കരെ കൊട്ടിയൂരിൽ വെള്ളിയാഴ്ചയും വൻ തീർത്ഥാടക തിരക്ക്.കർണാടകം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ തീർത്ഥാടകരാണ് ഏറെയും എത്തിയത്.

കിഴക്കേ നടയിലെയും പടിഞ്ഞാറെ നടയിലെയും ദർശനത്തിനുള്ള വരികളിലും തീർത്ഥാടകർ തിങ്ങി നിറഞ്ഞു. മണിക്കൂറുകൾ കാത്ത് നിന്നാണ് ദർശനം നടത്താനായത്.

വൈശാഖോത്സവത്തിലെ രോഹിണി ആരാധനയും ആലിംഗന പുഷ്പാഞ്ജലിയും ഞായറാഴ്ച നടക്കും.