Latestകേരളം

ബ്രേക്ക് ഇല്ല… സ്വർണ വില കൂടി

ഒരിടവേളയ്ക്കുശേഷം സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയ കാഴ്ചയായിരുന്നു മേയ് മാസത്തിലെ ആദ്യദിനത്തില്‍ കാണാന്‍ കഴിഞ്ഞിരുന്നത്.പവനു 1,09,720 രൂപ വരെ വില ഇടിഞ്ഞിരുന്നു. അതിനാല്‍, ശനിയാ‍ഴ്ച ഇനിയും കുറയുമോയെന്നാണ് സ്വര്‍ണപ്രേമികള്‍ കാത്തിരിക്കുന്നത്.

കാത്തിരിപ്പിനൊടുവില്‍ ഇന്നത്തെ സ്വര്‍ണവില പുറത്തുവന്നു. വില കുറയുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് അല്‍പ്പം നിരാശയേകുന്നതാണ് ഏറ്റവും പുതിയ സ്വര്‍ണവില. ഇന്നലെ വൈകിട്ട് 1,09,720 രൂപയായിരുന്നു സ്വര്‍ണവില. രാത്രിയായതോടെ വില അല്‍പ്പം കൂടി 1,10,440 രൂപയായി ഉയര്‍ന്നു. ശനിയാ‍ഴ്ച രാവിലെ ഒരു പവനു 240 രൂപ വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,10,680 രൂപയായി ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ 13,835 രൂപയുമായി.