Latestകേരളം

സ്വർണ വില വീണ്ടും കുറഞ്ഞു

സ്വർണ വില വീണ്ടും കുറഞ്ഞു. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ 91,640 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ പുതിയ വില.ഗ്രാമിന് പത്തു രൂപയാണ് കുറഞ്ഞത്. 11,455 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു സ്വർണവില. അഞ്ചിന് 89,080 രൂപയായി താഴ്ന്നു. പിന്നീട് വ്യാഴാഴ്ച 94,320 രൂപയായി ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയില്‍ എത്തി.

വില ഇനിയും ഉയർന്ന് റെക്കോർഡിടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ വില കുറയാൻ തുടങ്ങിയത്. ഒക്ടോബർ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സർവകാല റെക്കോർഡ്. നാലുദിവസത്തിനിടെ 2700 രൂപയാണ് കുറഞ്ഞത്.