കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്
കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ മാസം അവസാനത്തില്‍ കുറഞ്ഞുവന്നിരുന്ന സ്വര്‍ണവില ഇപ്പോള്‍ കുതിക്കുകയാണ്.പുതുവര്‍ഷത്തിലെ ആദ്യ ദിനത്തില്‍ നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയത് എങ്കില്‍ ഇന്ന് വലിയ വര്‍ധനവുണ്ടായി. വരുദിവസങ്ങളിലും വില ഉയരാന്‍ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തല്‍.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 105 രൂപ ഉയർന്ന് 12,485 രൂപയായി. ഒരു പവന് 840 രൂപ ഉയർന്ന് 99,880 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,24,850 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 114 രൂപ ഉയർന്ന് 13,620 രൂപയും, പവന് 912 രൂപ ഉയർന്ന് 1,08,960 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 86 രൂപ ഉയർന്ന് 10,215 രൂപയും, പവന് 688 രൂപ ഉയർന്ന് 81,720 രൂപയുമായി
