ഗുജറാത്തില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി
ഗുജറാത്തില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലായിരുന്നു സംഭവം.കൊലപാതക കാരണം എന്താണെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. അസ്മിതയും ഭർത്താവും ഒന്നിച്ചാണ് താമസിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന് അസിസ്റ്റന്റ് പോലീസ് കമ്മിഷണർ രാജേഷ് ബാരിയ പറഞ്ഞു. കുടുംബ പ്രശ്നങ്ങളായിരിക്കാം മരണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ഭർത്താവ് ജയേഷിന്റെ മൊഴിയെടുക്കും. ഇയാളുടെ മൊഴി രേഖപ്പെടുത്തിയെങ്കിലേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളുവെന്ന് പോലീസ് പറഞ്ഞു.
