Latestകേരളം

ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: ആലുവ ഹാലോവീന്‍ പാര്‍ട്ടിയിലുണ്ടായ ലൈംഗികാതിക്രമക്കേസിൽ പ്രതി അലക്‌സിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകീട്ട് നാല് വരെയാണ് കസ്റ്റഡി. 15-കാരിയോട് ലൈംഗിക അതിക്രമം നടത്തിയ അലക്സിന്റെ ജാമ്യ ഹർജി സെഷൻസ് കോടതി തള്ളിയിരുന്നു. പാർട്ടി സംഘടിപ്പിച്ചത് 22-കാരിയുടെ നേതൃത്വത്തിൽ എന്നാണ് വിവരം. പൊലീസിന് മുന്നിൽ ഹാജരാവാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. MDMA ഉൾപ്പെടെയുള്ള ലഹരി പാർട്ടിയിൽ ഉപയോഗിച്ചോ എന്നത് കേന്ദ്രികരിച്ചും അന്വേഷണം തുടങ്ങയിട്ടുണ്ട്.