Latestകേരളം

പാലത്തായി പോക്സോ കേസ്: പ്രതി പത്മരാജന് സുപ്രീംകോടതി നോട്ടീസ്

പാലത്തായി പോക്സോ കേസ് പ്രതി പത്മരാജന് നോട്ടീസ് നൽകി സുപ്രീം കോടതി. പത്മരാജന് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് അതിജീവിതയുടെ അമ്മയും സംസ്ഥാന സർക്കാരും സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ജസ്റ്റിസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. 2020-ലാണ് പാലത്തായിയിലെ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയായിരുന്ന പത്തുവയസ്സുകാരിയെ അധ്യാപകനായിരുന്ന പത്മരാജൻ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ഉയർന്നത്.