Latestകേരളം

രോ​ഗത്തെ ചെറു ചിരിയോടെ നേരിട്ടു; പ്രഭുലാല്‍ പ്രസന്നന്‍ അന്തരിച്ചു

ആലപ്പുഴ: ജീവിതത്തിലെ പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ട പ്രഭുലാൽ പ്രസന്നൻ അന്തരിച്ചു. ജന്മനാ ഉണ്ടായിരുന്ന മറുക് പ്രഭുലാലിനൊപ്പം വളർന്ന് മുഖത്തിന്‍റെ പകുതിയും കവർന്നിരുന്നു.

മുഖത്തും വയറിലും നെഞ്ചിലും ആയി വളർന്ന മറുക് പ്രഭുലാലിന്‍റെ ശരീരത്തിന്‍റെ 80 ശതമാനത്തിലധികമാണ് കവർന്നത്. ത്വക്ക് അർബുദമായ മാലിഗ്നന്റ് മെലോമ
ആണ് പ്രഭുലാലിന് ബാധിച്ചത്. 

വലതു തോളിലുണ്ടായ മുഴ പഴുത്ത്, വലതുകൈയുടെ സ്വാധീനം കുറയുകയും ചെയ്തിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. സുമനസുകളുടെ സഹായത്തോടെ ചെലവേറിയ ഇമ്മ്യൂണോതെറാപ്പി ചികിത്സ മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. ആലപ്പുഴ സ്വദേശിയായ പ്രഭുലാൽ പ്രസന്നൻ കലാരംഗത്തും സജീവമായിരുന്നു.