ചക്കക്കൊമ്പനെ ആദ്യ മയക്കുവെടി വച്ചു
ഇടുക്കി: ‘ഓപ്പറേഷൻ ചക്കക്കൊമ്പൻ’ ദൗത്യത്തിൽ നിർണായകമായ നീക്കം. ആനയെ മയക്കുവെടി വച്ചു. ചിന്നക്കനാൽ ഓമനക്കുഴി ഭാഗത്തുവച്ചാണ് മയക്കുവെടി വച്ചത്. ഇനി കുങ്കിയാനകളുടെ സഹായത്തോടെ റേഡിയോ കോളർ ഘടിപ്പിക്കും. വെടിയേറ്റ് മൂന്നു മിനുട്ടിനകം ആന മയക്കം തുടങ്ങുമെന്നാണ് കണക്ക്. അര മണിക്കൂർ നിരീക്ഷണത്തിനു ശേഷം റേഡിയോ കോളർ ഘടിപ്പിക്കും. ദൗത്യ സംഘത്തിൻറെ നിരീക്ഷണത്തിലാണ് നിലവിൽ ചക്കകൊമ്പൻ
കുങ്കിയാനകളുടെ സഹായത്തോടെയാകും ചക്കകൊമ്പൻറെ അടുത്തെത്തി റേഡിയോ കോളർ ധരിപ്പിക്കുക. ഇതിനുശേഷം ആനയെ തിരികെ കാട്ടിലേക്കുതന്നെ അയക്കും. പത്തു മണിക്കൂറിലേറെ നീണ്ടു നിന്ന ദൗത്യത്തിനു ശേഷണാണ് ആദ്യ മയക്കുവെടി വയ്ക്കാനായത്.
