Latestദേശീയം

ഐ.ഐ.ടി ഖരഗ്‌പൂരിലെ അസിസ്റ്റന്‍റ് പ്രൊഫസറെ ക്യാമ്പസിലെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി

ഐ.ഐ.ടി ഖരഗ്‌പൂരിലെ അസിസ്റ്റന്‍റ് പ്രൊഫസറെ ക്യാമ്പസിലെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറും ഹൈദരാബാദ് സ്വദേശിയുമായ ദീപക് റെഡ്ഡി പുള്ളഗുരം (36) ആണ് മരിച്ചത്. ബുധനാഴ്ചയാരിരുന്നു സംഭവം. ക്യാമ്പസിലെ സ്റ്റാഫ് ക്വാർട്ടേഴ്സിലെ മുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ സെക്യൂരിറ്റി ജീവനക്കാരാണ് ദീപക് റെഡ്ഡിയെ കണ്ടെത്തിയത്. ഉടൻ തന്നെ ഐ.ഐ.ടി ക്യാമ്പസിലെ ബി.സി റോയ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.