പടക്കകടകൾ ഇന്ന്മുതൽ അടച്ചിടണം
കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുൻകരുതൽ നിർദേശം കണക്കിലെടുത്ത് ജില്ലയിലെ പടക്കകടകൾ ഏപ്രിൽ ഏഴ് മുതൽ പത്ത് വരെ അടച്ചിടണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ അരുൺ കെ വിജയൻ അറിയിച്ചു. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യ പ്രചാരണം അവസാനിക്കുന്ന ഏപ്രിൽ ഏഴ് വൈകീട്ട് ആറ് മുതൽ പ്രഖ്യാപിത രീതിയിലുള്ള നിരോധനാജഞയും മദ്യ നിരോധനവും ജില്ലയിൽ നിലവിൽ വരും.
