Latestകണ്ണൂര്‍

കണ്ണൂരില്‍ കെഎസ്‌ആർടിസി ബസിനടിയില്‍പെട്ട് ഒരാള്‍ക്ക് ദാരുണാന്ത്യം

കണ്ണൂരില്‍ കെഎസ്‌ആർടിസി ബസിനടിയില്‍പെട്ട് ഒരാള്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ കാള്‍ടെക്സിലെ എൻ.എസ്. ടാക്കീസിന് മുന്നില്‍ വെച്ച്‌ വൈകീട്ട് 3.20 ഓടെയായിരുന്നു സംഭവം.റോഡിലേക്ക് വീണ ഒരാളുടെ ദേഹത്തുകൂടി കെഎസ്‌ആർടിസി. ബസിന്റെ പിൻവശത്തെ ടയർ കയറിയിറങ്ങുകയായിരുന്നു. ഇദ്ദേഹത്തെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, മരിച്ചയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.