Latestകണ്ണൂര്‍

കണ്ണൂരിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് റോഡില്‍ തെറിച്ച്‌ വീണ് യുവാവ് മരിച്ചു

കണ്ണൂർ: മയ്യില്‍പാവന്നൂർ മൊട്ടയില്‍ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് റോഡില്‍ തെറിച്ച്‌ വീണ് യുവാവ് മരിച്ചു.കണ്ണൂർ സിറ്റി വെത്തിലപള്ളി വയല്‍ സ്വദേശിയും ഇപ്പോള്‍ ആദികടലായി ലീഡേഴ്സ് കോളേജിന് സമീപം താമസക്കാരനുമായ സനയില്‍ പി.എം മഷ്ഹൂദിൻ്റെയും സുനീറയുടെയും മകൻ ഷിബില്‍ മഷ്ഹൂ ദാണ് (20)മരിച്ചത്.

വ്യാഴാഴ്ച്ച വൈകിട്ട് 5.30 ന് പാവന്നൂർ മൊട്ട ജംഗ്ഷനില്‍ നിന്നു കൊളോളം ഭാഗത്തേക്ക് സ്കൂട്ടർ ഓടിച്ചു പോകവെയായിരുന്നു അപകടം. സി എം എ കോഴ്സ് പൂർത്തിയാക്കി ചെന്നൈയില്‍ ഇൻ്റേണ്‍ഷിപ്പ് ചെയ്തു വരികയായിരുന്ന ഷിബില്‍ ബുധനാഴ്ചയാണ് നാട്ടില്‍ എത്തിയത്. കൂട്ടുകാരൻ്റെ വീട്ടിലേക്ക് തിരിച്ചതായിരുന്നു ഷിബില്‍. വ്യാഴാഴ്ച്ചവൈകിട്ട് ചെയ്ത കനത്ത മഴയ്ക്കിടെ റോഡില്‍ നിന്നു വഴുതി സ്കൂട്ടർ നിയന്ത്രണം വിടുകയായിരുന്നു. സാഹോദരി: മർഹ മൻഹ. ഖബറടക്കം വെള്ളിയാഴ്ച്ചവൈകിട്ട് മൂന്ന് മണിക്ക് ചിറക്കല്‍ കുളം ജുമാമസ്ജിദ് ഖബർസ്ഥാനില്‍.