കാസര്‍ഗോഡ് ആറ് വയസ്സുകാരന് നേരെ രണ്ടാനച്ഛന്റെ ക്രൂര പീഡനം; കേസെടുത്ത് ബാലാവകാശ കമ്മീഷൻ
കാസർഗോഡ് ആറ് വയസ്സുകാരനെ രണ്ടാനച്ഛൻ അതിക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.സംഭവത്തില്‍ പോലീസിനോടും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷൻ ഓഫീസറോടും കമ്മീഷൻ അടിയന്തരമായി റിപ്പോർട്ട് തേടിയിട്ടുണ്ട്.
കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ അയല്‍വാസി ജനലിലൂടെ പകർത്തിയതോടെയാണ് പുറംലോകം ഈ നടുക്കുന്ന വിവരങ്ങള്‍ അറിഞ്ഞത്. ഹൈക്കോടതി നിർദ്ദേശപ്രകാരം ലീഗല്‍ സർവീസസ് അതോറിറ്റിയും വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതിയായ ഷൗക്കത്തലി കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മുഖത്തിന്റെ ഒരു വശത്ത് തണുത്ത പാല്‍ക്കവർ വെച്ച് മറുവശത്ത് ആഞ്ഞടിക്കുകയും, കാലുകള്‍ വളച്ചൊടിച്ച് കഴുത്തോളം വലിച്ചുനീട്ടുകയും ചെയ്യുന്ന മൃഗീയമായ പീഡനമാണ് കുട്ടി നേരിട്ടത്.
