Latestകേരളം

കൊച്ചിയിലെ അങ്കണവാടിയില്‍ മൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി; ഇരുപതുകാരനെതിരെ കേസ്

കൊച്ചി :കൊച്ചി എളമക്കരയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി.അങ്കണവാടിയില്‍ വെച്ച്‌ കുട്ടിക്ക് നേരെ ലൈംഗികോപദ്രവം നടത്തിയെന്ന് രക്ഷിതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പോക്സോ പ്രകാരം ഇരുപതുകാരനെ പ്രതിചേർത്ത് പൊലീസ് കേസെടുത്തു.

കുട്ടിയുടെ സ്വകാര്യഭാഗത്ത് വേദനയുണ്ടെന്ന് മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്നാണ് വിവരം പുറത്തറിയുന്നത്. അങ്കണവാടിയില്‍ സ്ഥിരമായി എത്തുന്ന 20കാരനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു. പ്രതി ഒളിവിലാണെന്നും ഇയാള്‍ക്കായുള്ള അന്വേഷണം ഊർജിതമാണെന്നും പൊലീസ് അറിയിച്ചു.

മാതാപിതാക്കളുടെ അടിസ്ഥാനത്തില്‍ എളമക്കര പൊലീസ് പോക്സോ പ്രകാരം കേസെടുത്തിട്ടുണ്ട്. പൊലീസിനെ കൂടാതെ, സിഡബ്ലൂസിയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.